ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളെയും വിഫലമാക്കിക്കൊണ്ട് കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു

kuzhalkinar
kuzhalkinar

ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളെയും വിഫലമാക്കിക്കൊണ്ട് കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.15 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.

കളിക്കുന്നതിനിടെ, കുട്ടി അബദ്ധത്തില്‍ 15 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഇന്നലെ പകലും രാത്രിയിലുമെല്ലാം ഫയര്‍ ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ വിഭാഗം, പൊലീസ് എന്നിവര്‍ കുട്ടിയെ രക്ഷപെടുത്താല്‍ പരമാവധി പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

tRootC1469263">

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു. കുട്ടിയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീമും തമ്പടിച്ചിരുന്നു. ശ്വാസതടസ്സമാകാം കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

Tags