28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗത്തിനെത്തി
സമീപകാല ചരിത്രത്തില്‍ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.
നീതി ആയോഗ് ഭരണസമിതി യോഗത്തില്‍ ഇത്തവണ ചരിത്രപരമായ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതി ഭവന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പതിനൊന്നാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. സമീപകാല ചരിത്രത്തില്‍ ഇത്രയധികം മുഖ്യമന്ത്രിമാരും ജനപ്രതിനിധികളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ യോഗമായി ഇത് മാറി.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സജീവമായി പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, യോഗി ആദിത്യനാഥ്, സുവേന്ദു അധികാരി തുടങ്ങിയവരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും പ്രമുഖ കേന്ദ്രമന്ത്രിമാരും ഇവര്‍ക്കൊപ്പം യോഗത്തില്‍ അണിനിരന്നു.
കേന്ദ്ര-സംസ്ഥാന സഹകരണത്തിലൂടെ രാജ്യത്തിന്റെ വികസന തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്ന ഈ ഉന്നതാധികാര സമിതിക്ക് മുന്‍വര്‍ഷങ്ങളില്‍ കാണാത്ത പങ്കാളിത്തമാണ് ഇത്തവണ ലഭിച്ചത്. യോഗത്തിന് ശേഷം ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു
.jpg)

