ഒരു കോടിയിലേറെ ഹിന്ദു വോട്ടര്‍മാരെ എസ്‌ഐആറിലൂടെ വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്കിടെ യുപിയില്‍ വീണ്ടും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
എസ്‌ഐആറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമ്പോഴാണ് യുപിയില്‍ എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നത്.
ഒരു കോടിയിലേറെ ഹിന്ദു വോട്ടര്‍മാരെ എസ്‌ഐആറിലൂടെ വെട്ടിയെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്കിടെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയേക്കാള്‍ 18.84 ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് കരട് പട്ടിക യുപി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറക്കിയത്. മുഖ്യമന്ത്രിയുടെ പരാതിക്ക് മറുപടിയായി, വോട്ടര്‍മാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള ഒരു രേഖയും കമ്മീഷന്‍ സൂക്ഷിക്കാറില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവദീപ് റിന്‍വ പറഞ്ഞത്.
എസ്‌ഐആറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമ്പോഴാണ് യുപിയില്‍ എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നത്. 7.87 ലക്ഷം പുരുഷന്‍മാരും 10.97 ലക്ഷം വനിതകളുമാണ് പുതിയ കരട് പട്ടികയില്‍ കൂടുതലായി ഉള്ളത്. എന്നാല്‍ 2.58 കോടി പേര്‍ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്. ഡിസംബര്‍ 16 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടികള്‍ തുടരും. 2027 ജനുവരി 4 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
എസ്‌ഐആര്‍ സംബന്ധിച്ച് ബിജെപി ദേശീയ തലത്തില്‍ എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന 1 കോടി 27 ലക്ഷം ഹിന്ദുക്കള്‍ എസ്‌ഐആറിന് ശേഷമുള്ള പട്ടികയില്‍ ഇല്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു.
.jpg)

