മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Vijay government will not complete six months; DMK leader Anitha Radhakrishnan sharply criticizes TVK government

സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഈ പരിപാടി കാണാൻ പ്രധാനാധ്യാപിക നിർബന്ധിച്ചതായി പറയപ്പെടുന്നു 

 

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ച പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ.

കരൂർ കൃഷ്ണരായപുരം പഞ്ചായത്ത്‌ യൂണിയൻ സ്കൂളിലെ പ്രധാന അധ്യാപിക എസ് മല്ലികയെയാണ് സസ്പെൻഡ്‌ ചെയ്തത്. ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്കൂളിലെ എല്ലാ വിദ്യാർഥികളെയും ഈ പരിപാടി കാണാൻ പ്രധാനാധ്യാപിക നിർബന്ധിച്ചതായി പറയപ്പെടുന്നു 

സ്കൂളിൽ രാഷ്ട്രീയ പരിപാടികൾ പ്രദർശിപ്പിക്കുന്നതിന്റെ വീഡിയോ ജില്ലയിലുടനീളം വൈറലാവുകയും, വിവരം കരൂർ ഡി.ഇ.ഒ. (DEO) എ. ഷൺമുഖവേലിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു, തുടർന്ന് അദ്ദേഹം വകുപ്പുതല അന്വേഷണം നടത്തുകയും പ്രധാനാധ്യാപിക മല്ലികയെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിറക്കുകയുമായിരുന്നു.

Tags