കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ക്കെതിരെ തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് പ്രമേയം അവതരിപ്പിച്ചു. ലോക്‌സഭാ അംഗസംഖ്യ സ്ഥിരമായി 543 ആയി നിലനിര്‍ത്തണമെന്ന് പ്രമേയത്തിലൂടെ അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തില്‍ വിജയം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം കുറയാന്‍ ഇടയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് പ്രമേയം കൊണ്ടുവന്നത്.
ഏപ്രില്‍ 16നാണ് ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയര്‍ത്തുന്നതിനും 2023ല്‍ പാസാക്കിയ വനിതാ സംവരണ ബില്ലിന്റെ നടപ്പാക്കല്‍ വേഗത്തിലാക്കുന്നതിനുമായി ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായിരുന്നില്ല. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്‌സഭാ അംഗങ്ങളുടെ എണ്ണം 550ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നീക്കം ജനസംഖ്യാ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച സംസ്ഥാനങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് തമിഴ്‌നാട് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നാല് പ്രധാന ആവശ്യങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രമേയത്തിലൂടെ മുന്നോട്ടുവെച്ചത്. ലോക്‌സഭാ അംഗങ്ങളുടെ ആകെ എണ്ണം നിലവിലുള്ള 543 ആയി സ്ഥിരപ്പെടുത്തുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള ലോക്‌സഭാ സീറ്റുകളുടെ വിഭജനം ഇപ്പോഴത്തെ പ്രാതിനിധ്യ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മരവിപ്പിക്കുക, ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള നിലവിലുള്ള 2.2:1 അനുപാതം തുടരുക, നിലവിലുള്ള 543 മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.
.jpg)

