ഛത്തീസ്ഗഡിലെ സ്പോടനം: എട്ട് മാവോയിസ്റ്റുകൾ കൂടി കസ്റ്റഡിയിൽ

google news
army

ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ കഴിഞ്ഞ മാസം നടന്ന സ്‌ഫോടനത്തിൽ 10 പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട സംഭവത്തിൽ ഒരു ആൺകുട്ടിയടക്കം എട്ട് മാവോയിസ്റ്റുകൾ കൂടി പിടിയിലായതായി പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായ മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി.

ഈ എട്ട് മാവോയിസ്റ്റുകളിൽ അഞ്ച് പേരെ ബുധനാഴ്ചയും പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ വെള്ളിയാഴ്ചയുമാണ് അരൺപൂർ സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശത്തു നിന്നും അറസറ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. പ്രായപൂർതിതയാവാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഏപ്രിൽ 26ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 10 പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മൂന്നു കുട്ടികൾ അടക്കം ഒമ്പതു പേർ നേരത്തെ അസ്റ്റിലായിരുന്നു.

 

Tags