ഛത്തീസ്ഗഡിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടം ; മരണ സംഖ്യ 11 ആയി, മരിച്ചവരിൽ ലോക്കോ പൈലറ്റും
റായ്പൂർ: ഛത്തീസ്ഗഡിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണ സംഖ്യ 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് അപകടത്തിൽ മരിച്ചവർക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് ജെവ്രയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനുമായി ഗുഡ്സ് ട്രെയിൻ കൂട്ടിയിടിക്കുന്നത്.ഇടിയുടെ വ്യാപ്തിയിൽ പാസഞ്ചർ ട്രെയിനിൻറെ മുന്നിലത്തെ കോച്ച് പൂർണമായും തകർന്നു.
tRootC1469263">അപകടം നടന്നയുടൻ എൻ.ഡി.ആർ.എഫ് അടക്കമുള്ള സംഘം രക്ഷാ പ്രവർത്തനം നടത്തി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരു ശിശുവും ഉൾപ്പെടുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഇലക്ട്രിക് വയറിലും സിഗ്നലിങ് സിസ്റ്റത്തിലും തകരാർ ഉണ്ടാകുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അപകടത്തിൽ റെയിൽവേ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
.jpg)

