ഛത്തീസ്ഗഡിൽ അമിതവേഗതയിൽ പോയ കാർ മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം

accident-alappuzha
accident-alappuzha

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡ് ബിലാസ്പൂരിൽ അമിതവേഗതയിൽ പോയ കാർ മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പുകയില തുപ്പാനായി ഡ്രൈവർ ഡോർ തുറന്നതോടെയാണ് അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്.

അതേസമയം ചകർഭട്ടയിൽ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹി (31) ആണ് അപകടത്തിൽ മരിച്ചത്. ആകാശ് എന്നയാളാണ് വാഹനമോടിച്ചത്. ഇവരുടെ സുഹൃത്ത് പങ്കജ് ഛബ്ര മുൻ സീറ്റിലും ജാക്കി പിൻ സീറ്റിലുമായിരുന്നു. ബിലാസ്പൂർ-റായ്പൂർ ഹൈവേയിൽ പുകയില (ഗുട്ട്ക) തുപ്പാൻ വാഹനമോടിക്കുന്നതിനിടെ ആകാശ് പെട്ടെന്ന് വാതിൽ തുറന്നു. പെട്ടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിൽ ഇടിച്ചുകയറി പലതവണ മറിയുകയുമായിരുന്നു.

tRootC1469263">

Tags