ഛത്തീസ്ഗഢ് ബോർഡ് 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു

exam

ഛത്തീസ്ഗഢ് ബോർഡ് (CGBSE) പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഒറ്റ ഷിഫ്റ്റായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. 12-ാം ക്ലാസ് പരീക്ഷകൾ ജൂലൈ 8 മുതൽ 22 വരെയും, 10-ാം ക്ലാസ് പരീക്ഷകൾ ജൂലൈ 9 മുതൽ 21 വരെയുമാണ് നടക്കുക.

പരീക്ഷാ ദിവസത്തെ സമയക്രമം

രാവിലെ 9:00: വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ പ്രവേശിച്ച് സീറ്റുകളിൽ ഇരിക്കേണ്ട സമയം.

രാവിലെ 9:05: ഉത്തരക്കടലാസുകളുടെ വിതരണം.

രാവിലെ 9:10: ചോദ്യപേപ്പർ വായിച്ചു നോക്കാനുള്ള സമയം .

രാവിലെ 9:15 മുതൽ 12:15 വരെ: പരീക്ഷ എഴുതാനുള്ള സമയം.

പന്ത്രണ്ടാം ക്ലാസ് പ്രധാന പരീക്ഷാ തീയതികൾ

ജൂലൈ 8: ഹിന്ദി

ജൂലൈ 10: ഇംഗ്ലീഷ്

ജൂലൈ 11: സംസ്കൃതം

ജൂലൈ 13: ചരിത്രം, ബിസിനസ് പഠനം, അഗ്രികൾച്ചർ സയൻസ്, ഫുഡ് & ന്യൂട്രിഷൻ

ജൂലൈ 15: ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം

Also Read: വിദേശത്തെ ഇന്ത്യൻ ഗവേഷകർക്ക് സുവർണ്ണാവസരം; പ്രധാനമന്ത്രി റിസർച്ച് ചെയർ സ്കീം 2026-ലേക്ക് അപേക്ഷിക്കാം!

ജൂലൈ 16: സോഷ്യോളജിജൂലൈ 17പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, അക്കൗണ്ടൻസി

ജൂലൈ 18: മനഃശാസ്ത്രം

ജൂലൈ 20: ഐടി, ഹെൽത്ത് കെയർ, മറ്റ് വൊക്കേഷണൽ വിഷയങ്ങൾ

ജൂലൈ 21: ഗണിതം (മാത്തമാറ്റിക്സ്)

ജൂലൈ 22: ബയോളജി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മ്യൂസിക്

പത്താം ക്ലാസ് പ്രധാന പരീക്ഷാ തീയതികൾ

ജൂലൈ 9: ഗണിതം

ജൂലൈ 11: ഒന്നാം ഭാഷ (ഹിന്ദി)

ജൂലൈ 14: രണ്ടാം ഭാഷ (ഇംഗ്ലീഷ്)

ജൂലൈ 15: ഇൻഫർമേഷൻ ടെക്നോളജി, ടൂറിസം തുടങ്ങിയ വൊക്കേഷണൽ വിഷയങ്ങൾ

ജൂലൈ 16: ശാസ്ത്രം

ജൂലൈ 18: സാമൂഹ്യശാസ്ത്രം

ജൂലൈ 20: മൂന്നാം ഭാഷ (സംസ്കൃതം, ഉറുദു, മറാത്തി തുടങ്ങിയവ)

ജൂലൈ 21: മ്യൂസിക്, ഡ്രോയിംഗ് & പെയിന്റിംഗ് (അർഹരായവർക്ക് മാത്രം)

പ്രധാന നിർദ്ദേശങ്ങൾ

പരീക്ഷാ കാലയളവിൽ പൊതുഅവധികളോ പ്രാദേശിക അവധികളോ പ്രഖ്യാപിച്ചാലും മുൻപ് നിശ്ചയിച്ച ടൈംടേബിളിൽ മാറ്റമുണ്ടാകില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ, പ്രോജക്ട് പരീക്ഷകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ചാണ് നടത്തുക. ആവശ്യമെങ്കിൽ അവധി ദിവസങ്ങളിലും ഈ പരീക്ഷകൾ നടത്താൻ കേന്ദ്ര സൂപ്രണ്ടുമാർക്ക് അനുമതിയുണ്ട്. അതിനാൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെടേണ്ടതാണ്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ പരീക്ഷാ സമയക്രമത്തിലോ തീയതികളിലോ മാറ്റം വരുത്താനുള്ള പൂർണ്ണ അധികാരം CGBSE ബോർഡിനായിരിക്കും.

Tags