നെഞ്ചു വേദന; സോണിയ ഗാന്ധി ആശുപത്രിയിൽ

Chest pain; Sonia Gandhi admitted to hospital

 ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടർന്ന് ചെവ്വാഴ്ച രാത്രിയോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയയുടെ ചികിത്സ. ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.  


അതേസമയം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും  റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ​ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.

Tags