സംഗീത സംവിധായകൻ എ ആർ റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരം
Mar 16, 2025, 15:06 IST


നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യും
നെഞ്ചുവേദനയെത്തുടർന്ന് ഏ ആർ റഹ്‍മാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. റഹ്‌മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റൽ പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണ് റഹ്‌മാനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യും