'ദൈവ കല്പന': തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന് 121 കിലോഗ്രാം സ്വര്‍ണം സംഭാവന നല്‍കി ചെന്നൈ സ്വദേശി

tirumala

ചെന്നൈ സ്വദേശി. ആക്‌സസ് ഹെല്‍ത്ത്കെയര്‍ വൈസ് ചെയര്‍മാന്‍ വര്‍ധമാന്‍ ജെയിനാണ് 45 ആഭരണങ്ങള്‍ വഴിപാട് നല്‍കിയത്

ആന്ധ്രപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന് 121 കിലോഗ്രാം സ്വര്‍ണം സംഭാവന ചെയ്ത് ചെന്നൈ സ്വദേശി. ആക്‌സസ് ഹെല്‍ത്ത്കെയര്‍ വൈസ് ചെയര്‍മാന്‍ വര്‍ധമാന്‍ ജെയിനാണ് 45 ആഭരണങ്ങള്‍ വഴിപാട് നല്‍കിയത്. 121 കിലോഗ്രാം വരുന്ന ഈ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉള്‍പ്പെടെ ഏകദേശം 207 കോടി രൂപ വിലവരും.

പുതുതായി നിര്‍മ്മിച്ചാണ് ആഭരണങ്ങള്‍ നല്‍കിയത്. കിരീടം, കൈത്തണ്ടകള്‍, തോള്‍ ആഭരണങ്ങള്‍, അരക്കെട്ട്, കാല്‍പ്പാദങ്ങള്‍ എന്നിവയുള്‍പ്പെടെ 33 തരം ആഭരണങ്ങളാണ് 46 ആഭരണങ്ങളില്‍ ഉള്‍പ്പെടുന്നത്. 24 കാരറ്റ് സ്വര്‍ണ്ണത്തിലാണ് എല്ലാം നിര്‍മ്മിച്ചത്. ദൈവ കല്പന എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അദ്ദേഹം വഴിപാട് സംഭാവന ചെയ്തത്. സംഭാവന നല്‍കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ഭാര്യയും പങ്കെടുത്തു.

Tags