ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം

google news
cheeta

ദില്ലി: ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥരും വന്യജീവി വിദ​ഗ്ധരും ഉൾപ്പെടുന്ന 11 അം​ഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.

രണ്ടു വർഷമാണ് സമിതിയുടെ കാലവധി. കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്ത പശ്ചാത്തലത്തിലാണ് നടപടി. ചീറ്റകളെ പാർപ്പിക്കാൻ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ് കേന്ദ്രസർക്കാറിനോട് അഭ്യ‌ർത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം സമിതി പരിശോധിക്കും

Tags