ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് മരിച്ച നിലയില്‍, ഹൈക്കോടതി അഭിഭാഷകയായ അമ്മയും 14കാരിയായ സഹോദരിയും ഗുരുതരാവസ്ഥയില്‍
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകയായ അമ്മയെയും 14 വയസ്സുള്ള സഹോദരിയെയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റാഞ്ചി: ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ അശോക് നഗറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് മരിച്ചു.ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകയായ അമ്മയെയും 14 വയസ്സുള്ള സഹോദരിയെയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
tRootC1469263">കൊല്‍ക്കത്തയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അടുത്തിടെ നാട്ടിലെത്തിയ മിഹിര്‍ എന്ന യുവാവാണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മിഹിറിനെ കണ്ടെത്തിയത്. മിഹിറിന്റെ അമ്മ സ്‌നേഹ അഖൗരിയും സഹോദരിയും വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസികളും പോലീസും വിവരമറിഞ്ഞ് എത്തുമ്പോഴേക്കും മിഹിര്‍ മരണപ്പെട്ടിരുന്നു.
കുടുംബത്തില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.മരണപ്പെട്ട മിഹിറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കേസില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
.jpg)


