ഛണ്ഡിഗഢിൽ പോർഷെ ഇടിച്ചു ഒരാൾ മരിച്ചു

accident
accident

ഛണ്ഡിഗഢ്: അമിതവേഗത്തിൽ ചീറിപാഞ്ഞ ആഡംബര കാർ പോർഷെ ഇടിച്ചു ഒരാൾ മരിച്ചു. പോർഷെ കെയെൻ കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച രാത്രി സെക്ടർ നാല് പെട്രോൾ പമ്പിന് സമീപമാണ് സംഭവം.

തെറ്റായ ദിശയിൽ നിന്ന് അമിത വേഗതത്തിൽ കാർ വരികയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ‌.ഡി‌.ടി‌.വി റിപ്പോർട്ട് ചെയ്തു. നയാഗോണിൽ നിന്നുള്ള അങ്കിത് എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.

കാർ ആദ്യം ഒരു ആക്ടിവ സ്കൂട്ടറിൽ ഇടിച്ചതായും ശേഷം അങ്കിതിന്റെ ആക്ടിവ സ്കൂട്ടറിൽ ഇടിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ സ്ത്രീകൾ നിലവിൽ പി.ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ഛണ്ഡിഗഢിലെ സെക്ടർ 21ൽ താമസിക്കുന്ന പോർഷെ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags