ചാണക്യപുരിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
Mar 8, 2025, 15:35 IST


ഡൽഹി : ചാണക്യപുരിയിൽ മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. ഇന്നലെ രാവിലെയാണ് പൊലീസ് മരണവിവരം അറിഞ്ഞത്.
ഉദ്യോഗസ്ഥൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഃഖിതനായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരത്തിൽ നിന്ന് വ്യക്തമാകുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.