പിഎം ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ് കശ്മീരില്‍ ഇസഡ് പ്ലസ് സുരക്ഷ; ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

arrest

 പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് കബളിപ്പിച്ച് ഗുജറാത്ത് സ്വദേശി കശ്മീരില്‍ നേടിയത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങള്‍. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീര്‍ അധികൃതര്‍ ഇയാള്‍ക്കായി സജ്ജമാക്കിയത്. ഉയര്‍ന്ന റാങ്കിലുള്ള പല ഉദ്യോഗസ്ഥരുമായി ഇയാള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കിരണ്‍ ഭായി പട്ടേല്‍ എന്ന ഗുജറാത്ത് സ്വദേശിയാണ് ഈ ആള്‍മാറാട്ടം നടത്തി ഒടുവില്‍ പിടിയിലായത്. 

ഈ വര്‍ഷം ആദ്യമാണ്  കിരണ്‍ ഭായി പട്ടേല്‍ ശ്രീനഗറിലേക്ക് രണ്ട് തവണ സന്ദര്‍ശനം നടത്തിയത്. 10 ദിവസം മുമ്പ് ഇയാള്‍ പൊലീസിന്റെ പിടിയിലായെങ്കിലും വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടശേഷമാണ് വിവരം പുറത്തുവന്നത്. അറസ്റ്റിലായ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. 
ഫെബ്രുവരിയിലാണ് ശ്രീനഗറിലെ റിസോര്‍ട്ടുകളിലേക്ക് ഇയാള്‍ സന്ദര്‍ശനം നടത്തിയത്. പാരാമിലിട്ടറി ഫോഴ്‌സുകളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഇയാള്‍ സഞ്ചരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. 
ഐഎഎസുകാരനായ ഒരു ജില്ലാ ജഡ്ജി ഈ ഉന്നത ഉദ്യോ?ഗസ്ഥന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തതാണ് വഴിത്തിരിവായത്. തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാ?ഗം പൊലീസിനെ വിവരമറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി അന്വേഷിച്ച പൊലീസ് ശ്രീന?ഗറിലെ ഒരു ഹോട്ടലില്‍ നിന്ന് പിടികൂടുകയായിരുന്നു.

Share this story