കേന്ദ്രത്തിന് കനത്ത തിരിച്ചടി ; വനിതാ സംവരണ ഭേദഗതി ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടു
ഡൽഹി: വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് ബില്ല് വീണത്. വോട്ടെടുപ്പിൽ പങ്കെടുത്ത 528 അംഗങ്ങളിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.
വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണ്ണയ ബില്ലും കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബില്ലും ഇതോടെ നിയമമാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഭാവിയിൽ പിന്തുണയ്ക്കാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ചർച്ചയിലുടനീളം പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധം ബില്ലിന്റെ പരാജയത്തിന് വഴിവെച്ചു. പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാണെന്നും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. ബില്ല് പരാജയപ്പെട്ടത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനെതിരെ പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം.
.jpg)

