പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രം

പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രം. ലോകസഭയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും
. സുപ്രിംകോടതി വിധിപ്രകാരം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള അധികാരമുള്ളത്. ഇത് മറികടന്ന് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ബില്‍.
വര്‍ഷകാലസമ്മേളനത്തില്‍ രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചിരുന്നു. ബില്ലില്‍ അന്ന് പ്രതിപക്ഷം ശകതമായ പ്രതിഷേധം അറിയിച്ചു. ഈ ബില്ലിനു പുറമേ മറ്റു മൂന്നു ബില്ലുകളും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം ഇന്ത്യ സഖ്യം സിഇസി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.