ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ കേന്ദ്ര ഓര്‍ഡിനന്‍സ്; എതിര്‍ക്കാന്‍ പ്രതിപക്ഷം

google news
aravind kejriwal

ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. 

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നു പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് നിതിഷ് കുമാര്‍ വ്യക്തമാക്കി.

ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ചര്‍ച്ചയില്‍ ഭാഗമായി. കേന്ദ്രനീക്കം എതിര്‍ക്കുന്നതിനു പൂര്‍ണ പിന്തുണ നിതീഷ് വാഗ്ദാനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ നീതികേടുകള്‍ക്കെതിരെ ഒരുമിച്ചു പോരാടാന്‍ ഇരു നേതാക്കളും തീരുമാനിച്ചിട്ടുണ്ട്. പിന്തുണ തേടി കേജ്‌രിവാള്‍ നാളെ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. ബി.ജെ.ഡി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് സമാനമായാണ് പ്രതിപക്ഷ ശ്രമം.

Tags