1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഒഴിപ്പിക്കപ്പെട്ട ഗ്രാമങ്ങളുടെ പുനരധിവാസം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു : പ്രധാനമന്ത്രി

pm modi
pm modi

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ഒഴിപ്പിക്കപ്പെട്ട ഗ്രാമങ്ങളുടെ പുനരധിവാസം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 1962 ലെ യുദ്ധത്തില്‍ തകര്‍ന്ന ഉത്തരകാശിയിലെ രണ്ട് ഗ്രാമങ്ങളെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു പ്രചാരണ പരിപാടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി പുനര്‍വികസിപ്പിക്കപ്പെടുന്ന നിരവധി ഗ്രാമങ്ങളില്‍ ഈ രണ്ട് ഗ്രാമങ്ങളും ഉള്‍പ്പെടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ‘ഉത്തരാഖണ്ഡിലെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കും ടൂറിസത്തിന്റെ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അതിര്‍ത്തി ഗ്രാമങ്ങളെ രാജ്യത്തിന്റെ അവസാനത്തെ ഗ്രാമങ്ങള്‍ എന്നാണ് വിളിച്ചിരുന്നത്.

എന്നാല്‍ കേന്ദ്രം ഈ ചിന്താഗതി മാറ്റിയെന്നും ഇവ അവസാനത്തെ ഗ്രാമങ്ങളല്ലെന്നും നമ്മുടെ ആദ്യത്തെ ഗ്രാമങ്ങളാണെന്നും മോദി പറഞ്ഞു. ഇത്തരം ഗ്രാമങ്ങളുടെ വികസനത്തിനായിട്ടാണ് ‘വൈബ്രന്റ് വില്ലേജ്’ പരിപാടി ആരംഭിച്ചത്. ഈ പ്രദേശത്തെ 10 ഗ്രാമങ്ങളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags