ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
രാജ്യത്ത് ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സി എസ് ഐ ആര്‍ ഗ്രാന്‍ഡുകള്‍ പകുതിയായി വെട്ടി കുറച്ചതായി ശാസ്ത്ര സാങ്കേതിക വകുപ്പ്. രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപി യുടെ ചോദ്യത്തിനാണ് വകുപ്പ് മന്ത്രിയുടെ മറുപടി.
രാജ്യത്ത് ശാസ്ത്ര രംഗത്തോടുള്ള ബിജെപിയുടെ നയം ശാസ്ത്രസാങ്കേതിക മേഖലയെ താറുമാറക്കുകയാണ്.സി എസ് ഐ ആര്‍ നല്‍കുന്ന ഫെലോഷിപ്പുകളും ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും വെട്ടിക്കുറച്ച കണക്കുകളാണ് ശാസ്ത്രസാങ്കേതിക വകുപ്പ് പുറത്തു വിട്ടത്. ശാസ്ത്ര രംഗത്തെ ഫെലോഷിപ്പ വിതരണവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഡോ. വി ശിവദാസന്‍ എംപി ഉന്നയിച്ച ചോദ്യത്തിന്റെ മറുപടിയാലാണ് കണക്കുകള്‍ കേന്ദ്രം പുറത്ത് വിട്ടത്.
ശാസ്ത്ര ഗവേഷണത്തിൻ്റെ അടിത്തറ തകർക്കാനുള്ള മോദി സർക്കാറിൻ്റെ ശ്രമമാണിതെന്ന് ശിവദാസൻ എം പി പ്രതികരിച്ചു. ഗവേഷണ രംഗത്തും വർഗീയ വലതുപക്ഷ രാഷ്ട്രീയമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ശിവദാസൻ എം പി പറഞ്ഞു.
2019 ല്‍ 4,622 ഫെല്ലോഷിപ്പുകളാണ് നല്‍കിയത് . എന്നാല്‍ 2020 ല്‍ ഇത് വെറും 2,247 ആയി. 2021 ല്‍ വെറും 927 ലേക്കും 2022 ല്‍ 969 ലേക്കുമായി ജെ ആര്‍ ഫ് സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കേന്ദ്രം വെട്ടിക്കുറച്ചു. കോവിഡ് മൂലമാണ് ഫെല്ലോഷിപ്പുകള്‍ കുറഞ്ഞത് എന്നാണ് കേന്ദമന്ത്രി ജിതേന്ദ്രസിംഗിന്റെ വാദം. എന്നാല്‍ കോവിഡിന് ശേഷം 2023 ലും ജെ ആര്‍ എഫ് കളുടെ എണ്ണം 2646 മാത്രമായി ചുരുക്കി.
2019 ല്‍ 72 ആയിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി ഫെല്ലോഷിപ് 2022 മുതല്‍ പൂര്‍ണമായും തഴഞ്ഞു. ഗവേഷണമാസികകള്‍ക്ക് ജേര്‍ണല്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കുന്ന ഫെലോഷിപ്പില്‍ കഴിഞ്ഞ 5 വര്‍ഷമായി ഒരു രൂപ പോലും ബിജെപി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.