ശീതകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
Nov 27, 2025, 18:39 IST
ന്യൂഡൽഹി: 15 ദിവസം നീളുന്ന ശീതകാല സമ്മേളനത്തിൽ ഒൻപത് മുഖ്യ നിയമങ്ങൾ പാസാക്കാനുള്ള പദ്ധതിയുമായി മോദി സർക്കാർ രംഗത്ത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവേശം പകരുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും, ഓഹരി വിപണി, കോർപ്പറേറ്റ് നിയമം, ഇൻഷുറൻസ്, അടിസ്ഥാന സൗകര്യം, ഉയർന്ന വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെ അനേകം മേഖലയിലേക്ക് ഈ പരിഷ്‌കാരങ്ങൾ വ്യാപിക്കുമെന്നാണ് സൂചന.
tRootC1469263">നിയമനിർമാണം കൺവെയർബെൽറ്റ് രീതിയിൽ മുന്നോട്ടു പോകുകയാണെന്നും, ബില്ലുകൾക്ക് ആവശ്യമായ പരിശോധനയും വിശദമായ ചർച്ചയും ലഭിച്ചട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആണവോർജ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭേദഗതിയാണ് രാഷ്ട്രീയമായി ഏറ്റവും വിവാദമായിരിക്കുന്നത്.
.jpg)


