ദലൈലാമയുടെ ഡൽഹിയിലെ താമസത്തിനായി ഔദ്യോഗിക കെട്ടിടം അനുവദിച്ച് കേന്ദ്ര സർക്കാർ
ഡൽഹി : ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ഓഫീസിന് ന്യൂഡൽഹിയിലെ ലുട്ട്യൻസ് മേഖലയിലുള്ള ഔദ്യോഗിക ബംഗ്ലാവ് കേന്ദ്ര സർക്കാർ അനുവദിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.
ദലൈലാമയുടെ ഔദ്യോഗിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഗാഡൻ ഫോഡ്രാങ് ഓഫീസിനാണ് കെട്ടിടം അനുവദിച്ചിരിക്കുന്നത്. ദലൈലാമയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടും.
ടിബറ്റൻ ആത്മീയ നേതാവും അദ്ദേഹത്തിന്റെ അനുയായികളും ദീർഘകാലമായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിന് നയതന്ത്രപരമായും പ്രാധാന്യമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ടിബറ്റ് വിഷയത്തിന് പ്രത്യേക പ്രാധാന്യമുള്ളതിനാൽ ഈ നീക്കം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
.jpg)

