വായുമലിനീകരണവും ശ്വാസകോശ രോഗങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ല ; കേന്ദ്രസർക്കാർ
വായുനിലവാര സൂചികയിലെ (AQI) ഉയർന്ന അളവും ശ്വാസകോശ രോഗങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. രാജ്യസഭയിൽ ബിജെപി എംപി ലക്ഷ്മികാന്ത് ബാജ്‌പെയിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം അറിയിച്ചത്. വായുമലിനീകരണം ശ്വാസകോശ രോഗങ്ങൾക്കും മറ്റ് അനുബന്ധ അസുഖങ്ങൾക്കും കാരണമാകുന്ന ഒരു ഘടകമാണെങ്കിലും, ഇവ രണ്ടും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. ഡൽഹിയിലെ മലിനമായ വായു ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളെക്കുറിച്ച് സർക്കാരിന് അറിവുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
tRootC1469263">പൾമണറി ഫൈബ്രോസിസ്, സിഒപിഡി, എംഫിസീമ തുടങ്ങിയ ഗുരുതരമായ രോഗങ്ങളിൽ നിന്നും, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയുന്ന സാഹചര്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വായുമലിനീകരണത്തിന്റെ ആഘാതം നേരിടാൻ മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവർക്കായി പ്രത്യേക പരിശീലന മൊഡ്യൂളുകൾ വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ, മലിനീകരണത്തിന് കൂടുതൽ ഇരയാകാൻ സാധ്യതയുള്ള ട്രാഫിക് പോലീസ്, മുൻസിപ്പൽ തൊഴിലാളികൾ എന്നിവർക്കും സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവർക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികളും സർക്കാർ നടപ്പിലാക്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.
.jpg)


