അഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ
Nov 5, 2026, 20:45 IST
ഡൽഹി : സായുധസേനയിലെ അഗ്നിവീറുകളുടെ സേവന കാലാവധി രണ്ടു വർഷം കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ മൊത്തം സേവന കാലാവധി ആറാളായി ഉയർന്നു. നാല് വർഷം മുൻപാണ് സേനയിലേക്ക് അഗ്നിവീറുകളെ ആദ്യമായി റിക്രൂട്ട് ചെയ്തത്. നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ സംഘം ഈ മാസം 21-ന് തങ്ങളുടെ കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് ഈ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.
വ്യോമസേനയിൽ നിന്നും കരസേനയിൽ നിന്നുമുള്ള ആദ്യ സംഘങ്ങളുടെ കാലാവധി അടുത്ത മാസം അവസാനത്തോടെ പൂർത്തിയാകും. പുതിയ തീരുമാനം അനുസരിച്ച് താല്പര്യമുള്ള എഴുപത്തിയഞ്ച് ശതമാനം അഗ്നിവീറുകൾക്കും സേനയിൽ തുടർന്നും സേവനം അനുഷ്ഠിക്കാൻ അവസരം ലഭിക്കും.
.jpg)

