എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രം
ന്യൂഡൽഹി : സമഗ്ര വോട്ടർപട്ടിക വിഷയത്തിൽ (എസ്ഐആർ) പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 9,10 തീയതികളിൽ ലോക്സഭയിൽ ചർച്ച നടക്കും. നിയമമന്ത്രി അർജുൻറാം മേഘ്‍വാൾ 2 ദിവസത്തെ ചർച്ചയ്ക്കു പിന്നാലെ സഭയിൽ മറുപടി നൽകും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ 10 മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്.
tRootC1469263">ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിന്റെ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതുവരെ ഇതിനെ എതിർത്തിരുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതിനു വഴങ്ങിയിരുന്നില്ല.
.jpg)

