മധ്യപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച വാനിലേക്ക് സിമന്റ് ട്രെയിലർ മറിഞ്ഞ് അപകടം : 9 മരണം

accident-alappuzha
accident-alappuzha

മധ്യപ്രദേശ്: മധ്യപ്രദേശിൽ സിമന്റ് നിറച്ച ട്രെയിലർ ട്രക്ക് ഒരു വാനിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാബുവ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 2.30 ഓടെയാണ് അപകടം. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

tRootC1469263">

മേഘ്‌നഗർ തഹസിൽ പ്രദേശത്തിന് കീഴിലുള്ള സഞ്ജലി റെയിൽവേ ക്രോസിംഗിന് സമീപമുള്ള താൽക്കാലിക റോഡിലൂടെ നിർമ്മാണത്തിലിരിക്കുന്ന റെയിൽ ഓവർ-ബ്രിഡ്ജ് (ആർ‌ഒ‌ബി) മുറിച്ചുകടക്കുന്നതിനിടെ ട്രക്ക് നിയന്ത്രണം തെറ്റി വാനിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പോലീസ് സൂപ്രണ്ട് പദ്മവിലോചൻ ശുക്ല പിടിഐയോട് പറഞ്ഞു.

Tags