സി.ബി.എസ്.ഇ ഗണിത പരീക്ഷ ചോദ്യപേപ്പറിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ യൂട്യൂബ് വീഡിയോ; ബോർഡിന്റെ വിശദീകരണം
കഴിഞ്ഞ ദിവസം നടന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിൽ പതിപ്പിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ യുറ്റ്യൂബ് വീഡിയോയിലേക്ക് റീഡയറക്ട് ആയ സംഭവം വിവാദമായിരുന്നു. ബ്രിട്ടീഷ് ഗായകൻ റിക്ക് ആസ്‌ലിയുടെ നെവർ ഗോന്ന ഗിവ് യു അപ്പ് എന്ന പ്രശസ്തമായ പാട്ടിലേക്കാണ് ഇത് ലിങ്ക് ചെയ്തിരുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും പരീക്ഷയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി സി.ബി.എസ്.ഇ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി.
പരീക്ഷയ്ക്ക് ഉപയോഗിച്ച ചോദ്യപേപ്പറുകൾ പൂർണമായും ആധികാരികമാണെന്നും, പരീക്ഷയുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും ബോർഡ് വിശദീകരിച്ചു.
ചോദ്യപേപ്പർ ചോർന്നോ എന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ അവയുടെ ആധികാരികത ഉറപ്പുവരുത്താൻ സി.ബി.എസ്.ഇ പരീക്ഷകളിൽ ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ക്യു.ആർ കോഡുകൾ ഉപയോഗിക്കുന്നത്.
ചില സെറ്റ് ചോദ്യപേപ്പറുകളിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ യുറ്റ്യൂബ് വീഡിയോയിലേക്ക് പോയ കാര്യം ബോർഡ് ഗൗരവമായി കാണുന്നുണ്ടെന്നും ഇനി ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
.jpg)

