അനില്‍ അംബാനിക്കെതിരെ 3,750 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ
2020 ഒക്ടോബർ 15ന് ബിഡിഓ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്.
ഡൽഹി: എല്‍.ഐ.സിക്ക് 3,750 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയില്‍ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ചെയർമാൻ അനില്‍ അംബാനിക്കെതിരെ സി.ബി.ഐ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തത്.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. 2020 ഒക്ടോബർ 15ന് ബിഡിഓ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്.
വ്യാജ ഇൻവോയ്‌സുകളും ഷെല്‍ കമ്പനികളും ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നും എല്‍.ഐ.സിയില്‍ നിന്നും സമാഹരിച്ച തുക അനില്‍ അംബാനി വകമാറ്റിയതായി ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അനില്‍ അംബാനിയെ കൂടാതെ റിലയൻസ് കമ്മ്യൂണിക്കേഷൻസിലെ ഉന്നത ഉദ്യോഗസ്ഥരും തട്ടിപ്പിന് ഒത്താശ ചെയ്ത ചില ബാങ്ക് ഉദ്യോഗസ്ഥരും
.jpg)


