സിബിഐ വിജയ്‌യെ വീണ്ടും ചോദ്യംചെയ്യും
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് സമൻസ്. നേരത്തെ, രണ്ടുതവണ വിജയ്‌യെ സിബിഐ ചോദ്യംചെയ്തിരുന്നു.
ആദ്യ രണ്ടു ഘട്ടം ചോദ്യംചെയ്യലിന് പിന്നാലെ ശേഖരിച്ച തെളിവുകളിൽ വിജയ്‌യുടെ മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്ന് സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാവാനാണ് നിർദേശിച്ചിരിക്കുന്നത്.
tRootC1469263">കഴിഞ്ഞ സെപ്റ്റംബറിൽ വിജയ്‌യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായി 41 പേർ മരിച്ചിരുന്നു. 60 പേർക്ക് പരിക്കേറ്റു. സുപ്രീം കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിൽനിന്ന് കേസ് സിബിഐക്ക് കൈമാറിയത്. മുൻ സുപ്രീം കോടതി ജഡ്ജി അജസ് റസ്‌തോഗിയുടെ നേതൃത്വത്തിൽ പ്രത്യേക മേൽനോട്ട സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ജനുവരി 12-നും 19-നുമാണ് മുമ്പ് സിബിഐ വിജയ്‌യെ ചോദ്യംചെയ്തത്.
.jpg)


