മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി സിബിഐ

google news
maneesh

ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി സിബിഐ. വിവരങ്ങള്‍ ചോര്‍ത്താന്‍ സമാന്തര രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചത് വഴി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് സിബിഐ പുതിയ കേസെടുത്തു. 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.
മദ്യനയ കേസില്‍ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ് സിബിഐ നീക്കം. സമാന്തര ഇന്റലിജന്‍സ് സംഘം രൂപീകരിച്ചെന്ന കേസില്‍ സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് ചൊവ്വാഴ്ച സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിരമിച്ച ഐബി ജോയിന്റ് ഡയറക്ടര്‍, മുന്‍ സിഐഎസ്എഫ് ഡിഐജി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പടെ 6 പേരെയാണ് നിലവില്‍ പ്രതി ചേര്‍ത്തത്. 2015 ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വിരമിച്ച ഐബി ഉദ്യോഗസ്ഥരെയടക്കം നിയമിച്ചാണ് സിസോദിയ മുന്‍കൈയെടുത്ത് 20 അംഗ ഇന്റലിജന്‍സ് സംഘം രൂപീകരിച്ചത്. 

Tags