കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെ വിധി പുനഃപരിശോധിക്കണം ; മോദിക്ക് കത്തയച്ച് ദേവഗൗഡ

18th BRICS Summit a huge success; World countries' trust in India has increased, says PM Narendra Modi

 ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ജലലഭ്യതയിലെ മാറ്റങ്ങൾ പരിഗണിച്ച് കാവേരി ജല തർക്ക ട്രൈബ്യൂണലിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കാവേരി നദീജല പങ്കിടൽ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

36 വർഷം മുമ്പ് രൂപവൽക്കരിച്ച കാവേരി ജല തർക്ക ട്രൈബ്യൂണൽ വിധി പുറപ്പെടുവിക്കാൻ ആശ്രയിച്ചത് അതിനും 50 വർഷത്തിലേറെ പഴക്കമുള്ള ജലലഭ്യതാ കണക്കുകളാണെന്ന് ദേവഗൗഡ ചൂണ്ടിക്കാട്ടി. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നദിയിലെ ജലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അതിനാൽ പഴയ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ജലവിഹിതം പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

നവംബർ രണ്ടിന് അയച്ച കത്തിന്റെ പകർപ്പുകൾ ഇന്നലെയാണ് പുറത്തുവിട്ടത്. മെക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ട്രൈബ്യൂണൽ രൂപവൽക്കരിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യവും കത്തിൽ പരാമർശിക്കുന്നുണ്ട്.

2026 മാർച്ച് നാലിന് അന്തർസംസ്ഥാന ജല തർക്ക നിയമത്തിലെ (ഐ.എസ്.ഡബ്ല്യു.ഡി നിയമം) മൂന്നാം വകുപ്പ് പ്രകാരം തമിഴ്നാട് കേന്ദ്ര സർക്കാരിന് പരാതി നൽകിയതായാണ് കത്തിൽ പറയുന്നത്.

കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മാറിയ കാലാവസ്ഥാ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുള്ള പുതിയ ജലവിഹിത നിർണയം വേണമെന്നാണ് ദേവഗൗഡയുടെ ആവശ്യം.

Tags