നിര്‍ത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാനിടിച്ചു; എഞ്ചിന് തകരാര്‍

d

സ്റ്റാർട്ട് ചെയ്ത സമയത്ത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാൻ ഇടിച്ചു.ചൊവ്വാഴ്ച രാത്രി 9:35 ഓടെയാണ് അപകടം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്താവളത്തിലെ ബേ നമ്പർ 51-ല്‍ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിലാണ് കാറ്ററിംഗ് വാൻ വന്നിടിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് (ഫ്ലൈറ്റ് 6E 6663) പോകാനിരുന്ന വിമാനമായിരുന്നു ഇത്. സ്റ്റാർട്ട് ചെയ്ത സമയത്ത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പെട്ടെന്ന് മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് വിമാനത്തിന്റെ എൻജിന് തകരാർ സംഭവിച്ചു.അപകടത്തില്‍ ആർക്കും പരിക്കേറ്റതായി വിവരമില്ല.

കൂടുതല്‍ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷമേ വിമാനം ഇനി സർവീസ് നടത്തൂ. സംഭവത്തെക്കുറിച്ച്‌ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

സംഭവത്തില്‍ വിമാനത്താവള അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറ്ററിംഗ് വാഹനത്തിന്റെ ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഡ്രൈവർ മദ്യപിച്ചതാണോ അപകടത്തിന് കാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. 

Tags