പിടിച്ചു മക്കളേ.. ഗര്‍ഭിണിയായ യുവതിയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ചു ; പൊലീസ് പിടികൂടിയ പ്രതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയില്‍

C

മാർച്ച്‌ 25 നാണ് ഇയാള്‍ ഗർഭിണിയായ യുവതിയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ചത്. മാളവ്യ നഗറില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കയറിപ്പിടിച്ച ശേഷം പ്രതി ഓടിക്കളഞ്ഞത്.

ജയ്പൂർ: ഗർഭിണിയായ യുവതിയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ച യുവാവാവിനെ പൊലീസ് പിടികൂടി.  മധ്യപ്രദേശിലെ ഗ്വാളിയോർ ബിജൗലി സ്വദേശി രാഹുല്‍ ഗുർജാറിനെയാണ് ഗർഭിണിയെ ആക്രമിച്ച കേസില്‍ ജയ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയുടെ സമീപത്തുവെച്ച്‌ ഇയാളെഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൊറീന ജയിലില്‍ നിന്ന് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കൈകളും കാലുകളും ഒടിഞ്ഞ നിലയിലാണിപ്പോള്‍. ഇയാളുടെ സഹായികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാർച്ച്‌ 25 നാണ് ഇയാള്‍ ഗർഭിണിയായ യുവതിയുടെ പിന്നാലെയെത്തി സ്വകാര്യ ഭാഗത്ത് കടന്നുപിടിച്ചത്. മാളവ്യ നഗറില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിയെ കയറിപ്പിടിച്ച ശേഷം പ്രതി ഓടിക്കളഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ഏപ്രില്‍ 12 ന് ജവഹർ സർക്കിള്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതറിഞ്ഞ രാഹുല്‍ ശുഭം അഗർവാള്‍ എന്ന സിദ്ധാർത്ഥ് (29), ബാബുലാല്‍ ബരാല (28) എന്നീ കൂട്ടുകാരുടെ സഹായത്തോടെ കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ഗർഭിണിയായ സ്ത്രീക്ക് പുറമേ മറ്റ് മൂന്നു സ്ത്രീകളെ കൂടി രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരകള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ജയ്പൂരിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച്‌ പ്രതി നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വ്യക്തമായി. മധ്യപ്രദേശില്‍ കൊലപാതകശ്രമം, ലൈംഗിക പീഡനം എന്നിവയുള്‍പ്പെടെ ആകെ 33 കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Tags