CAT 2025 ഫലം പ്രസിദ്ധീകരിച്ചു

result
result

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ നടത്തിയ 2025 കോമൺ അഡ്മിഷൻ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം പരീക്ഷ എഴുതിയവരിൽ 12 വിദ്യാർഥികൾ 100 പെർസന്റൈലും 26 വിദ്യാർഥികൾ 99.99 പെർസന്റൈലും മാർക്ക് നേടി. പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in സന്ദർശിച്ച്  സ്‌കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം.

tRootC1469263">

ഡിസംബർ നാലിന് നടത്തിയ പരീക്ഷയ്ക്ക് 2.95 ലക്ഷം വിദ്യാർഥികളിൽ 1.10 ലക്ഷം സ്ത്രീകളും 1.85 ലക്ഷം പുരുഷന്മാരും 9 ട്രാൻസ്‌ജെൻഡർ വിദ്യാർഥികളും ഉണ്ടായിരുന്നു. 100 പെർസന്റൈൽ നേടിയ മൂന്ന് പേർ ഡൽഹി, രണ്ട് പേർ വീതം ഹരിയാന, ഗുജറാത്ത്, ഓരോരുത്തർ വീതം ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ്‌.

കാറ്റ് സ്‌കോറും സ്ഥാപനങ്ങളുടെ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ഐഐഎമ്മുകൾ പ്രത്യേക ഷോർട്‌ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. രാജ്യത്തെ ഐഐഎമ്മുകൾക്ക് പുറമെ 93  ഐഐഎം ഇതര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും കാറ്റ് സ്‌കോറുകൾ പരിഗണിക്കും.
 

Tags