പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍; നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

Cartoon depicting Prime Minister Narendra Modi as a snake charmer; Criticism against cartoon in Norwegian newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരെ രൂക്ഷ വിമർശനം.നോര്‍വേയിലെ പത്രത്തിൽ മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍, പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആഫ്റ്റന്‍പോസ്റ്റന്‍ എന്ന പത്രത്തില്‍ ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് 'സമര്‍ഥനും അല്‍പ്പം ശല്യക്കാരനുമായ ആള്‍' എന്ന തലക്കെട്ടില്‍ ഫ്രാങ്ക് റോസ്വികിന്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നു. ഇന്ത്യയോടും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് പലരും കുറിച്ചു. യൂറോപ്പിലുള്ളവര്‍ ഇപ്പോഴും കൊളോണിയല്‍ ഫാന്റസിയില്‍നിന്ന് പുറത്തുകടന്നിട്ടില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

Tags