ഒമാൻ ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു ; 14 പേരെ നാവികസേന രക്ഷപ്പെടുത്തി
Jun 30, 2025, 12:35 IST


ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 14 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
കണ്ഡലയിൽ നിന്ന് ഒമാനിലേക്കാണ് ചരക്കുകപ്പൽ യാത്ര തിരിച്ചത്. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിൻറെ എൻജിൻ റൂമിൽ നിന്ന് തീ ഉയർന്നത്. ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന കപ്പലായ ഐ.എൻ.എസ് താബർ തീപിടിച്ച കപ്പലിൻറെ സമീപത്തെത്തി.
tRootC1469263">കപ്പലിൻറെ പകുതി ഭാഗത്തേക്ക് തീ വ്യാപിച്ചിട്ടുണ്ട്. നാവികസേനയിലെ 13 നാവികരും ചരക്കുകപ്പലിലെ അഞ്ച് ജീവനക്കാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.