കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം

accident
accident

നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വൈകിട്ട് നാല് മണിയോടെ അപകടത്തില്‍പെടുകയായിരുന്നു.

കാര്‍ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികില്‍ കല്‍വന്‍ താലൂക്കിലെ സപ്തസ്രിങ് ഗര്‍ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വൈകിട്ട് നാല് മണിയോടെ അപകടത്തില്‍പെടുകയായിരുന്നു.
കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസും രക്ഷാപ്രവര്‍ത്തകരും.

tRootC1469263">

സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. അങ്ങേയറ്റം ദാരുണമായ അപകടമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാസികിലെ സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. 

Tags