കാര്‍ മോഷണം പോകുമെന്ന ഭയത്തില്‍ ഉടമയുടെ വിചിത്ര നടപടി ; ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ മുകളിലേക്ക് മാറ്റി
ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.
ബിഹാറില്‍ കാര്‍ മോഷണം പോകുമെന്ന ഭയത്തില്‍ ഉടമയുടെ വിചിത്ര നടപടി. ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ മുകളിലേക്ക് ലിഫ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. മനോജ് യാദവ് എന്നയാളാണ് തന്റെ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് മോഡല്‍ വീടിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയത്.
വാഹനം ഉയര്‍ത്തി രണ്ടാം നിലയിലേക്ക് മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ എസ്യുവി ഒരു ക്രെയിന്‍ ഉപയോഗിച്ച് വീടിന്റെ മുകളിലേക്ക് ഉയര്‍ത്തുന്നത് കാണാം.വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ ഉണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്നപ്പോള്‍ വാഹനം ഒരു ഡ്രൈവറെ ഏല്‍പ്പിച്ചിരുന്നു. ഡ്രൈവര്‍ പോയതിന് പിന്നാലെയാണ് കാര്‍ രണ്ടാം നിലയിലേക്ക് മാറ്റിയത്.
.jpg)

