നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
റഞ്ചി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു കയറിയുണ്ടായ അപകടത്തില്‍ കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ലോഹർദാഗ ജില്ലക്കാരായ ഗുലാം മുസ്തഫ (58), ഭാര്യ ഗുല്‍ഷൻ ആര (48) റാഞ്ചിയിലെ ദൊരണ്ട സ്വദേശി മിഹ്സിൻ ഹാഷ്മിയുടെ മകള്‍ അനബ്യ പർവീണ്‍ (3), സിംഡേഗയിലെ കൊലെബിര സ്വദേശി അർഷി ഹാഷ്മിയുടെ മകള്‍ ആയ്ര നാസ് (18 മാസം), മുഹമ്മദ് അർഷ ഹാഷ്മി (8) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു.റാഞ്ചിയില്‍ നിന്ന് സിംഡേഗയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊലെബിര മേഖലയിലെ അഗർമയില്‍ വൈകുന്നേരത്തോടെയാണ് ദാരുണ അപകടമുണ്ടായത്.
വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ നാല് പേരെ റാഞ്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് .
.jpg)

