വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി

supreme court

2022 സെപ്തംബർ മുതല്‍ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും 2025 ജനുവരി വരെ ബന്ധം തുടർന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു.

ദില്ലി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്  നല്‍കാനാകില്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഒരു വനിത അഭിഭാഷകയുടെ മറ്റൊരു അഭിഭാഷകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സമാനമായ എല്ലാ കേസുകളും വിധിക്ക് സാധുതയുണ്ട്.

tRootC1469263">

യഥാർത്ഥ ബലാത്സംഗ കേസുകള്‍ തിരിച്ചറിയാൻ കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാള്‍ക്ക് വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി വിവാഹിതയായതിനാല്‍ ആരോപണ വിധേയനുമായുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഛത്തീസ്‌ഗഡ് സ്വദേശിയാണ് പരാതിക്കാരിയും ആരോപണ വിധേയനും. പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. 33കാരിയായ അഭിഭാഷകയാണിവർ.

2022 സെപ്തംബർ മുതല്‍ അഭിഭാഷകൻ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും 2025 ജനുവരി വരെ ബന്ധം തുടർന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ താൻ ഗർഭിണിയായപ്പോള്‍ അഭിഭാഷകൻ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ബന്ധം തകർന്നതിന് പിന്നാലെയാണ് പരാതിക്കാരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.

Tags