കാന്‍സര്‍, പ്രമേഹം മരുന്നുകളുടെ വില കുറയും; മാറാരോഗങ്ങള്‍ക്കുള്ള ചികിത്സ ചെലവ് കുറയുമെന്ന് നിര്‍മ്മല സീതാരാമന്‍

nirmala

ഇറക്കുമതിക്കുള്ള തീരുവ ഒഴിവാക്കുന്നതിനുള്ള പട്ടികയിലേക്ക് ഏഴ് രോഗങ്ങള്‍ കൂടി ചേര്‍ക്കാനും തീരുമാനിച്ചു.

പ്രമേഹം, കാന്‍സര്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ് നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. പ്രമേഹം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള താങ്ങാനാവുന്ന ചികിത്സ ഉറപ്പാക്കുക എന്നത് 2026 ലെ ബജറ്റിലെ ആരോഗ്യ സംരക്ഷണ മുന്‍ഗണനയാണെന്ന് ധനമന്ത്രി പറഞ്ഞു.

tRootC1469263">

17 മരുന്നുകള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും, പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍, ഭക്ഷണം എന്നിവയുടെ വ്യക്തിഗത ഇറക്കുമതിക്കുള്ള തീരുവ ഒഴിവാക്കുന്നതിനുള്ള പട്ടികയിലേക്ക് ഏഴ് രോഗങ്ങള്‍ കൂടി ചേര്‍ക്കാനും തീരുമാനിച്ചു.

ഇന്ത്യയില്‍ അമിതവണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പൊതുജനാരോഗ്യം വെല്ലുവിളിയായി മാറുകയാണെന്നും സാമ്പത്തിക സര്‍വേയില്‍ ചൂണ്ടികാണിച്ചിരുന്നു. ആരോഗ്യ മേഖലയാക്കായി അഞ്ച് പ്രാദേശിക മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും ഇതുവഴി മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
 

Tags