കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

Indian student found dead in Canada
Indian student found dead in Canada

ന്യൂഡൽഹി: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്ക് കിഴക്ക് ഡൽഹിയിലെ വിജയ് പാർക്ക് സ്വദേശിയും 17കാരിയുമായ റ്റാനിയ ത്യാഗിയാണ് മരിച്ചത്. മരണവാർത്ത വാൻകുവറിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കാനഡയിലെ കൽഗരി സർവകലാശാല വിദ്യാർഥിയാണ് റ്റാനിയ. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.

tRootC1469263">

വിദ്യാർഥിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ എംബസി കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായി എക്സിൽ കുറിച്ചു. എംബസിയുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകുമെന്ന് അധികൃതർ അറിയിച്ചു.

ഏതാനും മാസംമുമ്പ് വിദേശത്ത് ഇന്ത്യൻ വിദ്യാർഥിയെ കാണാതായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ചിൽ വിർജീനിയയിലെ ചാന്റിലിയിൽ നിന്നുള്ള 20 വയസുകാരി സുദിക്ഷ കൊണങ്കിയെയാണ് കാണാതായത്. യു.എസിൽ സ്ഥിരം താമസക്കാരിയായ സുദിക്ഷയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കാണാതായത്.

Tags