കഫേ ജീവനക്കാരിയെ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു ; രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ കഫേയില്‍ ജോലി ചെയ്യുന്ന 22 കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം സല്‍ത്താനേറ്റ് കഫേയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്.
തിങ്കളാഴ്ച രാത്രി കഫേ അടച്ച ശേഷം ജീവനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഇവിടെ വച്ച് ഇവര്‍ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 വരെ പാര്‍ട്ടി തുടര്‍ന്നു. ഈ പാര്‍ട്ടിക്കിടെ സഹപ്രവര്‍ത്തകരായ രണ്ടു പേര്‍ തന്നെ ബലാത്സംഗം ചെയ്തതായും മറ്റുള്ളവര്‍ ഒപ്പം നിന്നു എന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
.jpg)

