തമിഴ്‌നാട്ടില്‍ മന്ത്രിസഭ വികസിപ്പിക്കുന്നു ; ആറ് പതിറ്റാണ്ടിന് ശേഷം കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നു

vijay

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാര്‍ (കിള്ളിയൂര്‍), പി. വിശ്വനാഥന്‍ (മേലൂര്‍) എന്നിവരാണ് പുതിയ മന്ത്രിമാരായി സ്ഥാനമേല്‍ക്കുന്നത്. ആറ് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നത് എന്നത് ശ്രദ്ധേയമാണ്.

രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണറുടെ ചുമതലയുള്ള ആര്‍.വി. അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിലവില്‍ മന്ത്രിമാരില്ലാത്ത സാഹചര്യം പരിഹരിക്കാനാണ് ഈ മന്ത്രിസഭാ വികസനം. കോണ്‍ഗ്രസിനെ ഭരണത്തില്‍ ഉള്‍പ്പെടുത്തിയത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സഖ്യം ശക്തമാക്കാനും സഹായിക്കുമെന്നാണ് ടിവികെ വിലയിരുത്തല്‍.

Tags