ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 12 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്

election
election

12 സീറ്റുകളിലേക്ക് 53 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (എംസിഡി) 12 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന് നടക്കും. 12 സീറ്റുകളിലേക്ക് 53 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ ഒന്‍പത് സീറ്റുകള്‍ ബിജെപിയുടേതും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ എഎപിയുടേതുമായിരുന്നു. 2022 ഡിസംബറില്‍ 250 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 115 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍ 125 എന്ന കേവലഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. 99 സീറ്റാണ് കോര്‍പറേഷനില്‍ എഎപി നേടിയത്.

tRootC1469263">


കോര്‍പറേഷനിലെ 12 കൗണ്‍സിലര്‍മാര്‍ ദില്ലി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ഇപ്പോള്‍ വോട്ടെടുപ്പ് നടക്കാനുള്ള കാരണം. 115 സീറ്റുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ മുഴുവന്‍ സീറ്റിലും ജയിക്കേണ്ടതുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയുടെ ജനസ്വാധീനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് എഎപിക്ക് ഈ തെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലാണ് ബിജെപി പ്രചാരണം നടത്തിയത്.

Tags