തമിഴ്നാട് അടക്കം 5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഒക്ടോബര്‍ 6ന്

Assam elections: Allegations heat up as campaigning ends

ഒക്ടോബര്‍ 9നാണ് വോട്ടെണ്ണല്‍.

രാജ്യത്ത് 5 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ 5 നിയമസഭാ സീറ്റുകളിലേക്കും ആസാമിലെ ഒരു ലോക്‌സഭാ സീറ്റിലേക്കും ഒക്ടോബര്‍ 6ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 9നാണ് വോട്ടെണ്ണല്‍.
നാമനിര്‍ദേശ പത്രികകള്‍ ഈ മാസം 16 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17 ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

നന്ദിഗ്രാമിലും ഉപതിരഞ്ഞെടുപ്പ് നടക്കും. സുവേന്ദു അധികാരി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. പുതുച്ചേരിയില്‍ എന്‍ രംഗസ്വാമി രാജിവെച്ച തട്ടഞ്ചാവടി മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

തമിഴ്നാട്ടില്‍ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയില്‍ തട്ടഞ്ചാവടി, പശ്ചിമബംഗാളില്‍ റെജിനഗര്‍, നന്ദിഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആസാമിലെ നഗോണ്‍ പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ്.

Tags