ദില്ലിയിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നത്, വിമര്‍ശനവുമായി കോണ്‍ഗ്രസ്
മോദി സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം 'ഹിജാബുകള്‍' ബിജെപിക്ക് അന്യമല്ലെന്നും പവന്‍ ഖേര പരിഹസിച്ചു.
ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ ചേരിപ്രദേശങ്ങള്‍ മറച്ച നടപടിക്കെതിരെ കോണ്‍ഗ്രസ്. ദില്ലിയിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു.
മോദി സര്‍ക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം 'ഹിജാബുകള്‍' ബിജെപിക്ക് അന്യമല്ലെന്നും പവന്‍ ഖേര പരിഹസിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കായി വിദേശ നേതാക്കള്‍ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിലാണ് ചേരിപ്രദേശങ്ങള്‍ മറയ്ക്കാന്‍ നടപടിയെടുത്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം, മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രശംസിക്കുന്നത് കോണ്‍ഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ധിച്ചതിലുള്ള അസഹിഷ്ണുതയാണ് കോണ്‍ഗ്രസ് വിമര്‍ശനത്തിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.
സൗത്ത് ദില്ലിയിലെ വസന്ത് വിഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ചേരിപ്രദേശങ്ങളാണ് മറച്ചിരിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിക്കായി ദില്ലിയില്‍ വിപുലമായ സുരക്ഷാ, സൗന്ദര്യവല്‍ക്കരണ നടപടികള്‍ക്കിടെയാണ് ചേരിപ്രദേശങ്ങള്‍ മറച്ച നടപടിയും രാഷ്ട്രീയ വിവാദമായത്.
.jpg)

