അമർനാഥിലേക്ക് തീർത്ഥാടകരുമായി സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ചു; 36 പേർക്ക് പരുക്ക്
Jul 5, 2025, 15:31 IST


നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു.
ജമ്മു- ശ്രീനഗർ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അമർനാഥിലേക്ക് തീർത്ഥാടകരുമായി പോയിരുന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. 36 തീർത്ഥാടകർക്ക് നിസ്സാരപരുക്കുകളേറ്റു. പരുക്കേറ്റവരെ റംബാനിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിയന്ത്രണം വിട്ട ബസ് നിർത്തിയിട്ടിരുന്ന മറ്റ് ബസുകളിലേക്ക് ഇടിക്കുകയായിരുന്നു.
tRootC1469263">നാല് ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജമ്മു ഭഗവതി നഗറിൽ നിന്ന് തെക്കൻ കശ്മീരിലെ പഹൽഗാം ബേസ് ക്യാമ്പിലേക്ക് പോകുന്ന വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ബസുകൾ. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ചന്ദർകൂട്ടിന് സമീപം രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. ബസുകളിൽ ഒന്നിന്റെ ബ്രേക്ക് തകരാറിലായതാണ് കൂട്ടിയിടിക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു
